മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അംഗീകാരമില്ലാത്ത സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

അംഗീകാരമില്ലാത്ത സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്


അംഗീകാരമില്ലാത്ത സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്


___________09.06.2021________________


അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്കൂളുകളിൽ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു.

ഉത്തരവ് ഇപ്രകാരം-

സർക്കാർ അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അംഗീകൃതമായ വിടുതൽ സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ തുടർപഠനം മുടങ്ങുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കുട്ടികളുടെ തുടർപഠനം സാധ്യമാക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ മേൽ പരാമർശം പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്.സർക്കാർ ഇക്കാര്യം പരിശോധിച്ചു. അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസ്സുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും, 9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും 2021-22 അദ്ധ്യയന വർഷം പ്രവേശനം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

ഫേസ്ബുക്ക്

ഇൻസ്റ്റഗ്രാം

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്