മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മാസപ്പിറവി ദൃശ്യമായില്ല ; അറഫ ദിനം ജൂലൈ 19ന്

മാസപ്പിറവി ദൃശ്യമായില്ല ; അറഫ ദിനം ജൂലൈ 19ന്

മാസപ്പിറവി ദൃശ്യമായില്ല ; അറഫ ദിനം ജൂലൈ 19ന്



റിയാദ് : സൗദിയില്‍ മാസപ്പിറവി ദൃശ്യമായിയില്ല. ഇതേ തുടര്‍ന്ന് സൗദിയില്‍ അറഫദിനം ജൂലൈ 19ന് തിങ്കളാഴ്ച്ചയും, ബലിപെരുന്നാള്‍ 20ന് ചൊവ്വാഴ്ച്ചയും ആയിരിക്കും. ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് തീര്‍ത്ഥാടകരും അധികൃതരും കടന്നു. ഹജ്ജ് ചടങ്ങുകള്‍ക്ക് ജൂലൈ 18നാണ് (ദുല്‍ഹിജ്ജ് 8) തുടക്കം കുറിക്കുക. ദുല്‍ഹജ്ജ് ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍ നിന്നും നീങ്ങി തുടങ്ങും ജൂലൈ 23ന് (ദുല്‍ഹജ്ജ് 13) ചടങ്ങുകള്‍ അവസാനിക്കും. ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സൗദി സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സൗദി സുപ്രീം കോര്‍ട്ട് ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തും

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്