മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂരില്‍അഗതിമന്ദിരത്തില്‍ഭക്ഷ്യവിഷബാധ; ഒരു മരണം

കണ്ണൂരില്‍അഗതിമന്ദിരത്തില്‍ഭക്ഷ്യവിഷബാധ; ഒരു മരണം

കണ്ണൂരില്‍അഗതിമന്ദിരത്തില്‍ഭക്ഷ്യവിഷബാധ; ഒരു മരണം

കണ്ണൂരിലെ അഗതിമന്ദിരത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ ഒരാള്‍ മരിച്ചു. അന്തേവാസിയായ പിതാംബരന്‍(65) ആണ് മരിച്ചത്.

സിറ്റി അവേരയിലെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള അഗതിമന്ദിരത്തിലാണ് അന്തേവാസികള്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തത്. ഉച്ചയോടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വിഷബാധയേറ്റ മറ്റു നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

എന്തില്‍നിന്നാണ് വിഷബാധയുണ്ടായതെന്ന കൃത്യമായ നിഗമനത്തിലെത്താന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

ഇതുസംബന്ധിച്ച്‌ അഗതിമന്ദിരം അധികൃതരും വ്യക്തത വരുത്തിയിട്ടില്ല. ആട്ടപ്പൊടിയില്‍നിന്നോ വെള്ളത്തില്‍നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് സ്ഥാപന അധികൃതര്‍ നല്‍കുന്ന സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണംആരംഭിച്ചിട്ടുണ്ട്.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്