മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സുഗതകുമാരി സ്മൃതി നാട്ടുമാവിൻ മാന്തോപ്പ്

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സുഗതകുമാരി സ്മൃതി നാട്ടുമാവിൻ മാന്തോപ്പ്

 


കണ്ണാടിപ്പറമ്പ്: കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്ര മൈതാനത്ത് വ്യത്യസ്ത ഇനം നാട്ടുമാവുകൾ നട്ടുപിടിപ്പിച്ചു. അന്യം നിന്നുപോകുന്ന നാട്ടുമാവിനങ്ങൾ നട്ടു സംരക്ഷിക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ് കണ്ണാടിപ്പറമ്പ് ദേവസ്വം, കൃഷി വകുപ്പ് ,നാട്ടു മാഞ്ചോട്ടിൻ കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെ ഈ പദ്ധതി നടപ്പിലാക്കുന്നത് 

നാറാത്ത് പഞ്ചായത്ത് പ്രസിഡൻറ്  കെ.രമേശൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ.വി.സുമേഷ് എം.എൽ.എ മാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. കല്ല്യാശ്ശേരി ബ്ലോക്ക് കൃഷി അസി: ഡയറക്ടർ എ.സുരേന്ദ്രൻ, നാറാത്ത് കൃഷി ഓഫീസർ  ഷിജി മാത്യു,ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.രാധാകൃഷ്ണൻ ,കെ. ബൈജു, ടി.എ.വേണുഗോപാലൻ, അദ്നാൻ പുല്ലൂപ്പി, എൻ.വി. ലതീഷ്, കെ.എം.സജീവൻ എന്നിവർ സംബന്ധിച്ചു.


0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്