മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

എം എൽ എ ഇൻ നാറാത്ത്

എം എൽ എ ഇൻ നാറാത്ത്


കണ്ണാടിപ്പറമ്പ്: അഴിക്കോട് മണ്ഡലത്തിലെ ജനങ്ങളിൽ പരാതികൾ നേരിട്ട് ഏറ്റുവാങ്ങുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എംഎൽഎ ഇൻ പഞ്ചായത്തിൻ്റെ ഭാഗമായുള്ള നാറാത്ത് പഞ്ചായത്തിലെ അദാലത്ത് ശനിയാഴ്ച കണ്ണാടിപ്പറമ്പ് ദേശ സേവാ യു .പി സ്കൂളിൽ വെച്ച് നടന്നു നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ്റെ സ്വഗതത്തോടെ ആരംഭിച്ച ചടങ്ങിൽ കെ.വി.സുമേഷ് എം.എൽ.എ.അധ്യക്ഷനായി. എ ഡി എം 

കെ .കെ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ തുടങ്ങി നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ ഇരുന്നുറോളം പരാതികൾ എം.എൽ എ യ്ക്ക് മുൻപിലെത്തി പരാതികൾ മുൻഗണനാക്രമത്തിൽ പരിഹാര നടപടികൾ സ്വീകരിക്കുമെന്നും ആയതിൻ്റെ വിവരങ്ങൾ പരാതിക്കാർക്ക് ലഭ്യമാക്കുമെന്നും എം.എൽ എ പറഞ്ഞു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്