മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് പരിസമാപ്തി

കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് പരിസമാപ്തി



 കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി മൂന്ന് ദിനങ്ങളിലായി നടന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി ഇ എൻ നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു ദുർഗ്ഗാഷ്ടമി, മഹാനവമി ദിനങ്ങളിൽ ഗ്രന്ഥം വെപ്പ്, വാഹന പൂജ എന്നിവയ്ക്ക് നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു വിജയദശമി ദിനമായ വെള്ളിയാഴ്ച രാവിലെ നടന്ന ഗ്രന്ഥപൂജയ്ക്ക് ശേഷം ഗ്രന്ഥങ്ങൾ സ്വീകരിച്ചു  ക്ഷേത്രസന്നിധിയിൽ നിന്നും വായിച്ചു  പ്രാർത്ഥനയോടെ കുട്ടികൾ മടങ്ങി. തുടർന്ന് കോട്ടൂർ കരിപ്പീലി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന വിദ്യാരംഭത്തിന് നിരവധി കുരുന്നുകൾ അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചു.






1/Post a Comment/Comments

Post a Comment

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്