മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാട്ടുവിശേഷം...

കേരളാ ഫോക് ലോർ അക്കാദമി ക്ഷേത്ര കലാ പുരസ്കാരം സി.വി. ദിനേശൻ പെരുന്തട്ടാന് സമ്മാനിച്ചു



 കണ്ണൂർ: കേരള ഫോക് ലോർ അക്കാദമിയുടെ 2020ലെ ക്ഷേത്ര കലാ  പുരസ്കാരം കണ്ണാടിപ്പറമ്പിലെ ചേലേരി വലിയ പുരയിൽ ദിനേശൻ പെരുന്തട്ടാൻ ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്ററിൽ നിന്നും സ്വീകരിച്ചു.മലബാറിലെ വിവിധ ക്ഷേത്രങ്ങളിലും കാവുകളിലും തിരുമുഖങ്ങളും തിരുവാഭരണങ്ങളും തിരുവായുധങ്ങളും സ്വർണ്ണ പണിക്കാരനായ ദിനേശൻ നിർമിച്ചു കൊടുത്തിട്ടുണ്ട്.ഏറെ ആകർഷണീയമാണ് ഇദ്ദേഹത്തിൻ്റെ ശില്പചാതുരി .പതിനേഴാം വയസ്സു മുതൽ  ബാധിച്ച സ്പൈനൽ മസ്കുലർ ഡിസ്ട്രോഫിയ എന്ന രോഗത്തെ അതിജീവിച്ചാണ് ഈ രംഗത്ത് വൈദഗ്ദ്യം തെളിയിച്ചിട്ടുള്ളത്.





1/Post a Comment/Comments

Post a Comment

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്