മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

14 വയസ്സുകാരന് മർദ്ദനം: പിതാവിനെതിരെ മയ്യിൽ പൊലീസ് കേസെടുത്തു

മയ്യിൽ : സ്വന്തം മകൻ്റെ പിതൃത്വത്തിൽ സംശയം. ഭാര്യയെ മർദ്ദിക്കുന്നത് തടയാൻ ചെന്ന 14 കാരനെയും മർദ്ദിച്ചു. പരാതിയിൽ പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം മയ്യിൽ പോലീസ് കേസെടുത്തു.

കൂലി പണിക്കാരനായ വേശാല ചട്ടുകപ്പാറയിലെ 49 കാരനെതിരെയാണ് പോലീസ് കേസെടുത്തത്. ചാരിത്ര്യത്തിൽ സംശയിച്ച് ഇയാൾ നിരന്തരം ഭാര്യയെ മർദ്ദിക്കുന്നത് പതിവായതോടെ പോലീസിൽ യുവതിവിവരം പറഞ്ഞിരുന്നു. ഇതറിഞ്ഞ ഇയാൾ കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ ഭാര്യയെ മർദ്ദിക്കുന്നതിനിടെ കുട്ടിയെയും മർദ്ദിക്കുകയായിരുന്നു.

തുടർന്ന് പോലീസിൽ പരാതി നൽകി. കുട്ടിയുടെമൊഴിയെടുത്ത പോലീസ് പ്രതിക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്