മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഏ കെ ജി ദിനത്തിൻ്റെ ഭാഗമായി ഐ ആർ പി സി കിടപ്പ് രോഗികളെ സന്ദർശിച്ചു

ഏ കെ ജി ദിനത്തിൻ്റെ ഭാഗമായി ഐ ആർ പി സി കിടപ്പ് രോഗികളെ സന്ദർശിച്ചു

എ കെ ജി ദിനത്തിൻ്റെ ഭാഗമായി ഐ ആർ പി സി യുടെ നേതൃത്വത്തിൽ കൊളച്ചേരി ലോക്കൽ പരിധിയിലെ കിടപ്പ് രോഗികളെ സന്ദർശിച്ചു. IRPC യുടെ ഉപഹാരമായി പുതപ്പ് നൽകി. കൊളച്ചേരി വില്ലേജിലെ 42 പേരെയാണ്  ഐ ആർ പി സി പ്രവർത്തകർ നേരിൽ കണ്ട് സ്നേഹാന്വേഷണം നടത്തിയത്. കമ്പിൽ നടന്ന സന്ദർശനത്തിൽ ഏരിയാ കമ്മിറ്റിയംഗം എം. ദാമോദരൻ, ലോക്കൽ സെക്രട്ടറി കെ. രാമകൃഷ്ണൻ മാസ്റ്റർ, ഐആർപിസി ഏരിയാ ചെയർമാൻ ശ്രീധരൻ സംഘമിത്ര, ബ്രാഞ്ച് സെക്രട്ടറി എം.പി രാമകൃഷ്ണൻ പങ്കെടുത്തു, lRPC കൊളച്ചേരി ലോക്കൽ ചെയർമാൻ സി. സത്യൻ, LC മെമ്പർമാരായ പി. പി കുഞ്ഞിരാമൻ, എം രാമചന്ദ്രൻ, കെ.വി പത്മജ, ഇ പി ജയരാജൻ , എം വി ഷിജിൻ, എ പി സുരേശൻ, പഞ്ചായത്ത് മെമ്പർമാരായ കെ. പ്രിയേഷ്, കെ. സി സീമ തുടങ്ങിയവർ വിവിധ ബ്രാഞ്ചുകളിലെ സന്ദർശനത്തിൽ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്