പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കണ്ണാടിപ്പറമ്പിലെ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
Admin-0
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കണ്ണാടിപ്പറമ്പിലെ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ.
മയ്യിൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. കൊല്ലം സ്വദേശിയും കണ്ണാടിപ്പറമ്പ് വള്ളുവൻ കടവിൽ താമസിക്കുന്ന സന്തോഷിനെ (39) ആണ് മയ്യിൽ ഇൻസ്പെക്ടർ ബിജു പ്രകാശ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഏഴ് വയസുകാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബാലിക പിതാവിനോട് വിവരം പറഞ്ഞതിനെ തുടർന്ന് മയ്യിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ബാലികയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post a Comment