മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കെ റെയിൽ: യു ഡി എഫ് നടത്തുന്നത് ഭ്രാന്തമായ വികസന വിരുദ്ധ രാഷ്രീയ സമരം; ഐ എൻ എൽ

കണ്ണൂർ :- കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ് ലക്ഷ്യമിട്ട് ഭാവി തലമുറയെക്കൂടി മുന്നിൽ കണ്ടുള്ള  സിൽവർ ലൈൻപദ്ധതിക്കെതിരെ യു ഡി എഫ് നടത്തുന്നത് ഭ്രാന്തമായ വികസന വിരുദ്ധ രാഷ്ട്രീയ സമരമാണെന്ന് ഐ എൻ എൽ കണ്ണൂർ ജില്ലാ കൗൺസിൽ യോഗം ആരോപിച്ചു.

കേരളം വികസിക്കുന്നതിൽ പരിഭ്രാന്തരായ വികസന വിരുദ്ധ വിദ്രോഹ സഖ്യത്തെ ജനങ്ങൾ തള്ളിക്കളയുമെന്ന് അവർ പറഞ്ഞു.പുതിയ ഐക്യ സമരങ്ങൾക്കും  ആ ഗതി തന്നെയാണ് സംഭവിക്കാൻ പോകുന്നതെന്നും യോഗം വിലയിരുത്തി.

കെ പി മൂസ യുടെ അധ്യക്ഷതയിൽ ബി ഹംസ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ, ഷമീർ പയ്യനങ്ങാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കാസിം ഇരിക്കൂർ, മുസ്തഫ തൈകണ്ടി തുടങ്ങിയവർ സംസാരിച്ചു.താജുദ്ധീൻ മട്ടന്നൂർ സ്വാഗതവും ഇക്ബാൽ പോപ്പുലർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: താജുദ്ധീൻ മട്ടന്നൂർ (പ്രസി ), പി കെ മൂസ, ഇബ്രാഹിം കല്ലിങ്ങൽ, അബ്ദുൽ റഹിമാൻ പാവന്നൂർ, മുഹമ്മദ്‌ റാഫി (വൈ.പ്രസി ), ഹമീദ് ചെങ്ങളായി (ജനറൽ സെക്രട്ടറി), ഡി മുനീർ, ബി പി മുസ്തഫ, അസ്‌ലം പിലാകീൽ (ജോ. സെക്രട്ടറി), ഇക്ബാൽ പോപ്പുലർ (ട്രഷറർ ).

സ്റ്റേറ്റ് കൗൺസിലർ മാരായി ഇക്ബാൽ പോപ്പുലർ, സിറാജ് തയ്യിൽ ഡി മുനീർ, വി കെ ഉമ്മർകുട്ടി, പി കെ മൂസ, യു മഹമൂദ് ഹാജി, എ ഒ അഹമ്മദ് കുട്ടി, എൻ പി അബ്ദുൽ റഹിമാൻ, നാസർ കൂരാറ, അസ്‌ലം പിലാകീൽ, സക്കറിയ കമ്പിൽ, ബി പി മുസ്തഫ തുടങ്ങിയവരെയും യോഗം തെരെഞ്ഞെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്