മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അനിൽ ഒഡേസയുടെ നെന്മകത്തിന് കാർഷിക രംഗത്തെ മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരം

അനിൽ ഒഡേസയുടെ നെന്മകത്തിന് കാർഷിക രംഗത്തെ മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരം



അനിൽ ഒഡേസയുടെ നെന്മകത്തിനു കാർഷിക രംഗത്തെ മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരം. ഹൈദരബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് സംഘടിപ്പിച്ച കാർഷിക ഫിലിം ഫെസ്റ്റിവലിലാണ് പ്രാദേശിക ഭാഷ വിഭാഗത്തിൽ നെന്മകം തിരഞ്ഞെടുത്തത്. 

മാർച്ച് 11ന് ഹൈദരാബാദിൽ നടക്കുന്ന അഗ്രി ഫിലിം ഫെസ്റ്റിവൽ വേദിയിൽ വച്ച് കർണാടക കൃഷിമന്ത്രി ബി.സി.പാട്ടീലിൽ നിന്ന് പുരസ്കാരവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങും. മയ്യിൽ പഞ്ചായത്തിലെ തരിശിട്ട വയലുകളിൽ നിന്ന് നെല്ലുൽപാദനത്തിൽ മുന്നേറ്റം ഉണ്ടായതിന് കുറിച്ചുള്ള ചിത്രീകരണമാണ് നെന്മകം.

 കുറ്റ്യാട്ടൂർ ചെക്കിക്കുളം സ്വദേശിയായ അനിൽ ഒഡേസയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്നും നേരത്തേയും പുരസ്കാരം ലഭിച്ചിരുന്നു. മയ്യിൽ ടൗണിലെ ഒഡേസ സ്റ്റുഡിയോ ഉടമ കൂടിയാണ് അനിൽ.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്