മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം


കെഎസ്ആർടിസിയിൽ ഇനി കിടന്നുറങ്ങി യാത്ര; സ്വിഫ്റ്റ്‌ ബസ്‌ 11ന് നിരത്തിലിറങ്ങും

കിടന്നുറങ്ങി യാത്ര ചെയ്യാവുന്ന കെഎസ്ആർടിസി -സ്വിഫ്റ്റ്‌ ബസ്‌ 11ന് നിരത്തിലിറങ്ങും. കേരള സർക്കാർ പുതുതായി രൂപീകരിച്ച സ്വിഫ്റ്റിന്റെ ആദ്യ സർവീസ്‌ വൈകിട്ട്‌ 5.30ന് തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാ​ഗ് ഓഫ് ചെയ്യും. ഗതാ​ഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും.

കേരള സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിൽ ഇറക്കുന്നത്. ആദ്യ സർവീസ് തിരുവനന്തപുരത്തുനിന്ന്‌ ബംഗളൂരുവിലേക്കാണ്. 116 ബസാണ്‌ സർക്കാർ പദ്ധതിവിഹിതം ഉപയോഗിച്ച്‌ വാങ്ങിയത്‌. ഇതിൽ രജിസ്‌ട്രേഷൻ പൂർത്തിയായ 99 ബസാണ്‌ ആദ്യം നിരത്തിലിറക്കുന്നത്‌. ഇതിൽ 28 എണ്ണം എസി ബസും എട്ട്‌ എണ്ണം എസി സ്ലീപ്പറുമാണ്‌. 20 ബസ്‌ എസി സെമി സ്ലീപ്പറാണ്. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെഎസ്ആർടിസി -സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോ​ഗിക്കുക. ഓൺലൈൻ റിസവർവേഷൻ സംവിധാനം ഉടൻ നടപ്പാകും.

പന്ത്രണ്ടിന് ബംഗളൂരുവിൽനിന്നുള്ള മടക്ക സർവീസ്, പകൽ മൂന്നിന്‌ മന്ത്രി ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്യും. മലയാളികളുടെ യാത്രാ പ്രശ്നങ്ങൾ സംബന്ധിച്ച്‌ ബംഗളൂരു മലയാളി സംഘടനകളുമായി മന്ത്രി ചർച്ച ചെയ്യും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്