മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ജേർണലിസം വിദ്യാർത്ഥികളെ ആദരിച്ചു

ജേർണലിസം വിദ്യാർത്ഥികളെ ആദരിച്ചു

ചേലേരി : ചന്ദ്രോത്ത് കണ്ടി മടപ്പുര സാന്ദീപനി പഠന വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ വച്ച് ജേർണലിസം വിദ്യാർഥികളെ ആദരിച്ചു. സ്നേഹ, അതുല്യ,ഹരിത എന്നിവർക്കുള്ള ഉപഹാരങ്ങൾ ആർഷസംസ്കാര ഭാരതി അദ്ധ്യക്ഷൻ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ  വിതരണം ചെയ്തു. ചെയർമാൻ പി.കെ. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു.  കെ.വിനോദ്, ബീന ചേലേരി പ്രസംഗിച്ചു. സാന്ദീപനി പഠന വിദ്യാലയത്തിന്റെ വിഷു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പഠിതാക്കൾക്ക് കൈ നീട്ടം നൽകി. വിദ്യാർഥികളുടെ കലാപരിപാടിയും അരങ്ങേറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്