മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മൂര്‍ഖന്‍ വലയില്‍ കുടുങ്ങി; രക്ഷിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് കടിയേറ്റു

മൂര്‍ഖന്‍ വലയില്‍ കുടുങ്ങി; രക്ഷിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് കടിയേറ്റു

കൊല്ലം: കൊല്ലം മൈലാപ്പൂരില്‍ വലയില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് കടിയേറ്റു. തട്ടാമല സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനാണ് മൂര്‍ഖന്റെ കടിയേറ്റത്. സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് സന്തോഷ്.

മൈലാപ്പൂര്‍ സ്വദേശി അശോക് എന്നയാളുടെ വീട്ടില്‍വച്ച് ഇന്നു രാവിലെ ആറ് മണിയോടെയാണ് സംഭവം. വീട്ടിലെ മീന്‍ വളര്‍ത്തുന്ന ടാങ്കിന് മുകളില്‍ കെട്ടിയ വലയില്‍ കുടുങ്ങിയ പാമ്പിനെ പുറത്തെടുക്കാനാണ് അശോക് ബൂധനാഴ്ച രാവിലെ സന്തോഷിനെ വിളിച്ചുവരുത്തിയത്. ഈ പ്രദേശത്ത് സ്ഥിരമായി പാമ്പ് പിടിക്കാറുള്ള വ്യക്തിയാണ് സന്തോഷ്.

കത്രിക ഉപയോഗിച്ച് വല മുറിച്ച് പാമ്പിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സന്തോഷിന് കടിയേറ്റത്. കൈയില്‍ കടിയേറ്റ സന്തോഷ് പമ്പിനെ രക്ഷിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്