മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേർസ് അസോസിയേഷൻ ഉപജില്ലാ യാത്രയയപ്പ് സമ്മേളനം നടത്തി

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേർസ് അസോസിയേഷൻ ഉപജില്ലാ യാത്രയയപ്പ് സമ്മേളനം നടത്തി


പാപ്പിനിശ്ശേരി: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേർസ് അസോസിയേഷൻ ഉപജില്ലാ യാത്രയയപ്പ് സമ്മേളനം പാപ്പിനിശ്ശേരി ആറോൺ യു.പി. സ്കൂളിൽ വെച്ച് ജില്ലാ ട്രഷറർ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സബ്ബ് ജില്ലാ പ്രസിഡണ്ട് സാജിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.വിജയൻ മാസ്റ്റർ, വനിതാ ഫോറം ജില്ലാ ചെയർ പേഴ്സൺ പി. ശോഭ ടീച്ചർ, സംസ്ഥാന സമിതി അംഗം പി.സി.ദിനേശൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. വിരമിക്കുന്ന അധ്യാപകരായ സി.വി.ബാലകൃഷ്ണൻ മാസ്റ്റർ, സി.പി. ഗിരിജ ടീച്ചർ, എം.സി.ഇസ്സമ്മ ടീച്ചർ, കെ.നീത ടീച്ചർ, ഒ.റീത ടീച്ചർ, കെ.പി.കോമളം ടീച്ചർ, എം.വി.ചന്ദ്രിക ടീച്ചർ, എം.മധുസൂദനൻ മാസ്റ്റർ, കെ.വി.അരുണ ടീച്ചർ, കെ.ജയശ്രീ ടീച്ചർ എന്നിവർ സംസാരിച്ചു. സബ്ബ് ജില്ലാ സെക്രട്ടറി വിനിത ടീച്ചർ സ്വാഗതവും സബ്ബ് ജില്ലാ വനിതാ ഫോറം കൺവീനർ പി. റീത്ത ടീച്ചർ നന്ദിയും പറഞ്ഞു.0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്