മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കാറും ലോറിയും കൂട്ടിയിടിച്ചു; കാറിലുണ്ടായിരുന്ന നാല് പേരും മരിച്ചു

കാറും ലോറിയും കൂട്ടിയിടിച്ചു; കാറിലുണ്ടായിരുന്ന നാല് പേരും മരിച്ചു

ആലപ്പുഴ: അമ്പലപ്പുഴ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. അമ്പലപ്പുഴ പായൽകുളങ്ങരയിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് അപകടം (27.04.2022). വിമാനത്താവളത്തിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്.

കാറിലുണ്ടായിരുന്ന അഞ്ച് പേരില്‍ നാല് പേരും തൽക്ഷണം മരിച്ചു. എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34), ആനാട് സ്വദേശി സുധീഷ്‌ലാല്‍ (37), മകൻ അമ്പാടി (12), എന്നിവരാണ് മരിച്ചത്. സുധീഷ് ലാലിൻ്റെ ഭാര്യ ഷൈനിയെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻവശത്തെ ടയറുകൾ ഊരിപോയി. കാറിന്‍റെ മുൻവശം പൂർണമായും തകർന്നു. ഇരുവാഹനങ്ങളും അമിതവേഗത്തിൽ ആയതാണ് അപകടത്തിന്‍റെ ആക്കം കൂട്ടിയത് എന്ന് പൊലീസ് അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകും വഴി എതിർദിശയിൽ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ ഉണ്ടായിരുന്ന അഞ്ചു പേരെ പൊലീസ് പുറത്തെടുത്തത്. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്