മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

 
ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം സോപാനരത്നം കലാചാര്യ കൃഷ്ണമണിമാരാർക്ക്

ഗുരുവായൂർ: ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ പുരസ്കാരം കണ്ണൂർ പയ്യന്നൂർ സ്വദേശിയായ സോപാന രത്നം കലാചാര്യ കൃഷ്ണമണിമാരാർ അർഹനായി. കൊട്ടിയൂർ മഹാദേവക്ഷേത്രത്തിലെ പാരമ്പര്യ മാരാർ സ്ഥാനികനാണ് സോപാനസംഗീതത്തിന് നല്കിയ  സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം

വിശ്വ പ്രസിദ്ധമായ   ചെമ്പൈ സംഗീതോൽസവ മാതൃകയിൽ അഷ്ടപദി സംഗീതോൽസവം നടത്താനും അഷ്ടപദിയിൽ മികവ് തെളിയിച്ച ഒരു കലാകാരന് ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം നൽകാനും ഗുരുവായൂർ ദേവസ്വം തീരുമാനിച്ചിരുന്നു. അഷ്ടപദി സംഗീതോൽസവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി ഭരണ സമിതി അംഗം ശ്രീ .ചെങ്ങറ സുരേന്ദ്രനെ സബ് കമ്മിറ്റി കൺവീനറായി ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. 

പ്രാചീന ക്ഷേത്ര കലാരൂപമായ അഷ്ടപദിയെ പ്രോൽസാഹിപ്പിക്കാനും ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടപദിക്കുള്ള പ്രാധാന്യം പരിഗണിച്ചുമാണ് ഇതാദ്യമായി അഷ്ടപദി സംഗീതോൽസവം നടത്താൻ ദേവസ്വം തീരുമാനിച്ചത്. വൈശാഖ മാസാരംഭമായ മേയ് ഒന്നിനാണ് അഷ്ടപദി സംഗീതോൽസവം. ഏപ്രിൽ 30ന് ജയദേവ കവിയുടെ ഗീതഗോവിന്ദത്തെ ആസ്പദമാക്കിയുള്ള ദേശീയ സെമിനാറോടെയാകും അഷ്ടപദി സംഗീതോൽസവം തുടങ്ങുക. അന്നു വൈകുന്നേരം അഷ്ടപദിയിൽ മികവ് തെളിയിച്ച സോപാന രത്നം കലാചാര്യ കൃഷ്ണമണി മാരാർക്ക് ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം സമ്മാനിക്കും. തുടർന്ന് പുരസ്കാര ജേതാവിൻ്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും. മേയ് ഒന്നിന് രാവിലെ 7 മുതൽ സംഗീതോൽസവം ആരംഭിക്കും.

ദേവസ്വം ഭരണസമിതി യോഗത്തിൽ അംഗങ്ങളായ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീ.ചെങ്ങറ സുരേന്ദ്രൻ എക്സ് എം.പി, അഡ്വ.കെ.വി.മോഹന കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവരും സന്നിഹിതരായി.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്