മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 മീന്‍ സംസ്കരണ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച്‌ മൂന്ന് തൊഴിലാളികള്‍ മരിച്ചു

മംഗളൂരു : പ്രത്യേക വ്യവസായ മേഖലയിലെ മീന്‍ സംസ്കരണ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച്‌ മൂന്ന് തൊഴിലാളികള്‍ മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ സമീറുല്ല ഇസ്ലാം (34), ഉമര്‍ ഫാറൂഖ് (29), നിസാമുദ്ദീന്‍ സാസ് (32) എന്നിവരാണ് തിങ്കളാഴ്ച പുലര്‍ചെയുണ്ടായ ദുരന്തത്തില്‍ മരിച്ചത്.

മിറാജുല്ല ഇസ്ലാം, സറഫത് അലി, അസന്‍ അലി, ഖരിബുല്ല, അഫ്തല്‍ മലിക് എന്നിവരെ മംഗ്ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മീന്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുകയായിരുന്ന സമീറുല്ലയാണ് ആദ്യം ബോധരഹിതനായി വീണതെന്നാണ് മറ്റു തൊഴിലാളികള്‍ പൊലീസിന് നല്‍കുന്ന വിവരം. പിന്നീട് ഒപ്പമുള്ളവരും. മൂന്ന് യുവാക്കളും ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരിച്ചിരുന്നു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്