മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അധ്യാപകസമരം കാരണം അഞ്ഞൂറുപേർ തോറ്റു; വിദ്യാർഥികൾ പ്രിൻസിപ്പാളിനെ ഓഫീസിൽ പൂട്ടിയിട്ടു

അധ്യാപകസമരം കാരണം അഞ്ഞൂറുപേർ തോറ്റു; വിദ്യാർഥികൾ പ്രിൻസിപ്പാളിനെ ഓഫീസിൽ പൂട്ടിയിട്ടു

പ്രതിഷേധിക്കുന്ന വിദ്യാർഥികൾ
കോഴിക്കോട് : മുക്കം കെഎംസിടി പോളിടെക്നിക് കോളേജിൽ വിദ്യാർഥികളുടെ സമരം തുടരുന്നു. അധ്യാപകരുടെ സമരം കാരണം പരീക്ഷ മുടങ്ങിയ 500 വിദ്യാർഥികൾ തോറ്റതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ചയാണ് വിദ്യാർഥികൾ സമരം തുടങ്ങിയത്. സമരക്കാർ പ്രിൻസിപ്പാളിനെ ഓഫീസിൽ പൂട്ടിയിട്ട് ഉപരോധിച്ചു.

മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അധ്യാപകർ കഴിഞ്ഞ ജനുവരിയിൽ നടത്തിയ സമരം കാരണമാണ് ഒന്നാം വർഷ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷ മുടങ്ങിയത്. അധ്യാപകസമരം ഒത്തുതീർപ്പായതോടെ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരം നൽകുമെന്നും ആരും തോൽക്കില്ലെന്നും കോളേജ് അധികൃതർ വിദ്യാർഥികൾക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇത് നടപ്പായില്ല. പരീക്ഷാഫലം വന്നപ്പോൾ 500 കുട്ടികൾ തോറ്റു. തുടർന്നാണ് വിദ്യാർഥികൾ അനിശ്ചിത കാല സമരം തുടങ്ങിയത്.

തുടർ വിദ്യാഭ്യാസത്തേയും ജോലിയേയും ബാധിക്കുമെന്നതിനാൽ സപ്ലിമെന്ററി പരീക്ഷ എഴുതില്ലെന്നും റീ ടെസ്റ്റ് നടത്തണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്