മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കിസാന്‍ സമ്മാന്‍ നിധി; ആനൂകൂല്യം കൈപ്പറ്റിയവരില്‍ 30,416 അനര്‍ഹര്‍, തുക തിരിച്ചുപിടിക്കും

കിസാന്‍ സമ്മാന്‍ നിധി; ആനൂകൂല്യം കൈപ്പറ്റിയവരില്‍ 30,416 അനര്‍ഹര്‍, തുക തിരിച്ചുപിടിക്കും


കേരളത്തില്‍ പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരമുള്ള ആനൂകൂല്യം കൈപ്പറ്റിയവരില്‍ 30,416 പേര്‍ അനര്‍ഹരെന്ന് കണ്ടെത്തല്‍. ഇവരില്‍ നിന്ന് തുക തിരിച്ചുപിടിച്ചു നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി 5,600 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട്  കൈമാറിയിട്ടുണ്ട്. അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റിയവരില്‍ 21,018 പേര്‍ ആദായനികുതി അടയ്ക്കുന്നവരാണ്. 

വര്‍ഷത്തില്‍ മൂന്ന് തവണയായി ആറായിരം രൂപ വീതമാണ് നല്‍കിയത്. 37.2 ലക്ഷം പേരാണ് കേരളത്തില്‍ പിഎം കിസാന്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്.

അനര്‍ഹരില്‍ നിന്ന് തുക തിരിച്ചു പിടിക്കുന്നതിന്. ഫീല്‍ഡ്‌ ലെവല്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിച്ച് വരികയാണെന്ന് കൃഷി വകുപ്പ് അറിയിച്ചു. അനര്‍ഹര്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ ഭാവിയില്‍ മറ്റ് ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നും നിയമ നടപടികളിലേക്ക് നീങ്ങുമെന്നും കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നോട്ടീസില്‍ പറയുന്നു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്