മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പള്ളിക്കുന്നിൽ ജോലിക്കിടെ തൊഴിലാളി കിണറ്റിൽ മരിച്ചു

പള്ളിക്കുന്നിൽ ജോലിക്കിടെ തൊഴിലാളി കിണറ്റിൽ മരിച്ചു


കണ്ണൂർ:  പള്ളിക്കുന്ന് എടച്ചേരിയിൽ കിണർ പണിക്കിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു. പള്ളിക്കുന്ന് എടച്ചേരിയിലെ ആനന്ദ് നിവാസിൽ കെ പുരുഷോത്തമനാണ് (52) ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. പതിവ് പോലെ സഹപ്രവർത്തകർക്കൊപ്പം ഇന്ന് രാവിലെ എടച്ചേരി കൂളിക്കാവിന്നടുത്ത് പുതുതായി കുഴിച്ചു കൊണ്ടിരിക്കുന്ന കിണറിൻ്റെ പണിക്കെത്തിയതായിരുന്നു.

കിണറിലേക്കിറങ്ങാനുള്ള ശ്രമത്തിനിടെ പിടിവിട്ട് തലയിടിച്ച് താഴെക്ക് വീഴുകയായിരുന്നു. ഒപ്പമുള്ളവർ ഉടൻ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണറിൻ്റെ പടവിൽ തലയിടിച്ച് സാരമായി മുറിവേറ്റിരുന്നു. പ്രീതയാണ് ഭാര്യ. മക്കൾ മാനസ, അശ്വതി, പ്രിയ, ആനന്ദ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്