മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

യുഎഇ പ്രസിഡണ്ടും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചു

ദുബൈ: യുഎഇ പ്രസിഡണ്ടും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചു. യുഎഇ വാർത്താ ഏജൻസിയാണ് മരണ വാർത്ത അറിയിച്ചത്. 2004 നവംബർ മൂന്നു മുതൽ യുഎഇ പ്രസിഡണ്ടാണ്. 73 വയസ്സായിരുന്നു.

പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ അന്തരിച്ച ശേഷമാണ് അദ്ദേഹം പ്രസിഡണ്ട് പദവിയിലെത്തിയത്. 1948ലാണ് ജനനം. യുഎഇയുടെ രണ്ടാമത്തെ പ്രസിഡണ്ടും അബുദാബിയുടെ 16-ാമത് ഭരണാധികാരിയുമാണ്. ശൈഖ് സായിദിന്റെ മൂത്ത മകനാണ്.

യുഎഇയെ ആഗോളതലത്തിൽ നിർണായ സ്ഥാനം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഭരണാധികാരിയാണ് ശൈഖ് സായിദ് ബിൻ നഹ്‌യാൻ. ഏതാനും മാസങ്ങളായി ആരോഗ്യപരമായ കാരണങ്ങളാൽ പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ ചികിത്സക്കായി കൊണ്ടുപോയിരുന്നെങ്കിലും ഗൾഫ് മേഖലയുടെ പ്രാർഥനകൾ വിഫലമാക്കി അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്