സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നാളെ വാരം റോഡിൽ
സ്നേഹ സ്വന്തനം ചാരിറ്റബിൾ സൊസൈറ്റി ചവിട്ടടിപ്പാറയുടെയും നാറാത്ത് പഞ്ചായത്ത് ആയുഷ് പി.എച്ച്.സി.യുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ (2022 മെയ് 21 ശനിയാഴ്ച) രാവിലെ 9:30 മുതൽ 1 മണി വരെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് കുഞ്ഞമ്മൻ സ്മാരക വായനശാല & ഗ്രന്ഥാലയം വാരം റോഡിൽ വെച്ച് നടത്തും. APHC നാറാത്ത്, മെഡിക്കൽ ഓഫീസർ ഡോ. ശ്രീകല ക്യാമ്പിന് നേതൃത്വം നൽകും. 8-ാം വാർഡ് മെമ്പർ എൻ അജിതയുടെ അധ്യക്ഷതയിൽ ബഹു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.രമേശൻ ഉദ്ഘാടനം നിർവഹിക്കും. 9-ാം വാർഡ് മെമ്പർ കെ.പി.ഷീബ, കുഞ്ഞമ്മൻ സ്മാരക വായനശാല & ഗ്രന്ഥാലയം അംഗം കെ പ്രദീപൻ എന്നിവർ ആശംസ നിർവഹിക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക.
9349183040, 9895668051, 9387707280


Post a Comment