മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ ദേശസേവാ യു പി സ്കൂളിൽ യോഗ പരിശീലനം ആരംഭിച്ചു

കണ്ണാടിപ്പറമ്പ ദേശസേവാ യു പി സ്കൂളിൽ യോഗ പരിശീലനം ആരംഭിച്ചു

കണ്ണാടിപ്പറമ്പ്:നാറാത്ത് ഗ്രാമപഞ്ചായത്ത്കണ്ണാടിപ്പറമ്പ്  ഗവൺമെൻ്റ് ആയുർവ്വേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽദേശസേവ യു. പി. സ്കൂളിൽ സംഘടിപ്പിച്ച കുട്ടികൾക്കുള്ള യോഗ പരിശീലനം നാറാത്ത് ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്‌ കെ. രമേശൻ ഉദ്ഘാടനം ചെയ്തു

പി.ടി.എ.പ്രസിഡൻറ് എൻ.രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആയുർവ്വേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ: റീജ മുഖ്യ പ്രഭാഷണം നടത്തി.യോഗ പരിശീലകയായ എം.ബവിത ക്ലാസ് എടുത്തു. സ്കൂൾ മനേജർ ചിറക്കൽ ശ്രീകുമാർ , എൻ.വി.സുഭദ്ര ടീച്ചർ ,ഇ.ജെ. സുനിത ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ഹെഡ്മിസ്ട്രസ് എം.വി.ഗീത ടീച്ചർ സ്വാഗതവും എം.റജിന ടീച്ചർ നന്ദിയും പറഞ്ഞു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്