കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (CITU) സംസ്ഥാന കമ്മിറ്റി അംഗവും, മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സ:എം.ശ്രീധരന് 2022 മെയ് 21 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണൂർ എൻ.ജി.ഒ യൂണിയൻ ഹാളിൽ വെച്ച് യാത്രയയപ്പ് നൽകുന്നു.
സമ്മേളനം KWAEU കണ്ണൂർ ജില്ലാ സെക്രട്ടറി സ:എം.വി.സഹദേവൻ സ്വാഗതം ചെയ്യും. KWAEU കണ്ണൂർ ജില്ലാ പ്രസിഡണ്ട് സ:കെ.കെ.സുരേഷിന്റെ അധ്യക്ഷതയിൽ CITU സംസ്ഥാന കമ്മിറ്റി അംഗം സ:എം.വി.ജയരാജൻ ഉദ്ഘാടനം നിർവഹിക്കും.
CITU ജില്ലാ ജനറൽ സെക്രട്ടറി സ: കെ.മനോഹരൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ: പി.പി.ദിവ്യ, എൻ.ജി.ഒ.യൂണിയൻ പ്രസിഡണ്ട് സ:എം.വി.ശശിധരൻ, KGOA അംഗം സ:ടി.ഒ.വിനോദ്, KWAEU സംസ്ഥാന വൈസ് പ്രസിഡണ്ട് സ:ടി. രമണി, KWAEU സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ:കെ.ജി.മനോജ്കുമാർ എന്നിവർ ആശംസ പറയും. തുടർന്ന് KWAEU സംസ്ഥാന കമ്മിറ്റി അംഗം സ:എം.ശ്രീധരൻ മറുപടി പ്രസംഗം നടത്തും. KWAEU കണ്ണൂർ ജില്ലാ ട്രഷറർ സ:ആർ.കെ.റീജ നന്ദി പറയും.


Post a Comment