മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പാടത്ത് പവർ ടില്ലറുമായി ഓമനയുണ്ട്

പാടത്ത് പവർ ടില്ലറുമായി ഓമനയുണ്ട്

 

പാടത്ത് പവർ ടില്ലറുമായി ഓമനയുണ്ട്

സമ്പൂർണ കർഷകയാകുകയെന്ന ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് കുറ്റ്യാട്ടൂരിലെ ഈ വീട്ടമ്മ. ടില്ലർ ഉപയോഗിച്ച് നിലമൊരുക്കുന്നതിന് ആളെ കിട്ടാതായതോടെയാണ് കാരാറമ്പിലെ മൊട്ടൽ ഓമന ടില്ലറുമായി വയലുകളിൽ എത്തിയത്.

കുറ്റ്യാട്ടൂരിലെ കാർഷിക വനിതാ കൂട്ടായ്മയായ അനുഗ്രഹം ജെ.എൽ.ജി ഗ്രൂപ്പിന്റെ സെക്രട്ടറി കൂടിയാണിവർ. സ്വന്തമായും കൂട്ടായ്മയുടെ കീഴിൽ ഉള്ളതുമായി അഞ്ച് ഏക്കർ വയലുകളിലെ നെൽ കൃഷിയും മറ്റ് കാർഷിക പ്രവർത്തനങ്ങൾക്കും ആണ് ഇവർ ടില്ലറുമായി ഇറങ്ങിയത്.



തുടർന്ന് കുറ്റ്യാട്ടൂർ കൃഷിഭവൻ നടപ്പാക്കിയ കാർഷിക കർമസേന പരിശീലനവും പൂർത്തിയാക്കി. ഇപ്പോൾ രണ്ട് ഏക്കറോളം മഞ്ഞൾ, കൂവ, കപ്പ, ഉഴുന്ന്, പച്ചക്കറികൾ എന്നിവയുടെ കൃഷിയും ഇവർക്കുണ്ട്. രണ്ടേക്കറിൽ അധികം നെൽ കൃഷിയും ചെയ്യുന്നു.


ഗ്രൂപ്പിന്റെ പ്രസിഡണ്ടായ കെ ദേവകിയും മറ്റ് എട്ട് അംഗങ്ങളും കാർഷിക വൃത്തിയിൽ സജീവമാണ്. കാട്ടുപന്നി ശല്യത്തിനെതിരേ വേലി കെട്ടിയാണ് സംരക്ഷണം ഏർപ്പെടുത്തിയത്. ലോറി ഡ്രൈവറായ കെ.വി ഗംഗാധരനാണ് ഭർത്താവ്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്