മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

വെസ്റ്റേൺ ബ്രദേഴ്‌സ് ആർട്‌സ്& സ്പോർട്സ് ക്ലബ്ബിന്റെ 28-ാം വാർഷികാഘോഷത്തിന് പ്രൗഢ സമാപനം

കണ്ണാടിപ്പറമ്പ: വെസ്റ്റേൺ ബ്രദേഴ്സ് ആർട്സ്& സ്പോർട്സ് ക്ലബ്ബിന്റെ 28-ാം വാർഷികാഘോഷത്തിന് പ്രൗഢ സമാപനം. സമാപന സമ്മേളനം ഇന്നലെ വൈകീട്ട് 5.30ന് കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ലബ്ബിന്റെ പൂർവ്വകാല മെമ്പർമാരെ ആദരിച്ചു. സംഘാടക സമിതി ചെയർമാൻ അമീർ പി അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ പൊലീസ് സ്റ്റേഷൻ സി.ഐ ബിജു പ്രകാശ് ടി.വി അനുമോദനവും സമ്മാനദാനവും നടത്തി. ക്ലബ്ബിന്റെ വാർഷിക ഉപഹാരമായി പുല്ലൂപ്പി പാലിയേറ്റീവ് കെയറിന് വീൽ ചെയർ കൈമാറി. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, നാറാത്ത് ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ സൽമത്ത് കെ.വി, പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്റർ കെ.വി ജംഷീർ, ഗൾഫ് പ്രതിനിധി ശിഹാബ്, സംഘാടക സമിതി രക്ഷാധികാരികളായ റഹ്മത്തുള്ളാഹ്, മൊയ്തു, ക്ലബ്ബ് പ്രസിഡന്റ് ലമീർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ സംഘാടക സമിതി കൺവീനർ മുസമ്മിൽ സ്വാഗതവും, ക്ലബ്ബ് സെക്രട്ടറി ഇർഫാദ് സി നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്