മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കൊളച്ചേരി നെല്ലിക്കപ്പാലം കാട്കയറിയ റോഡരിക് ശുചീകരിച്ചു  

കൊളച്ചേരി: തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രമദാനത്തിലൂടെ റോഡരിക് ശുചീകരിച്ചു.  കാട്കയറി കാൽനടയാത്രയും  വാഹനങ്ങൾക്ക് സൈഡ് നൽകാനും പറ്റാത്തവിധം കാട്മൂടിയ കൊളച്ചേരി നെല്ലിക്കപ്പാലം റോഡിലെ കാടാണ് ശുചീകരിച്ചത്. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ 25ഓളം തൊഴിലാളികളും വാർഡ് സാനിറ്റേഷൻ കമ്മിറ്റിയും ചേർന്നാണ് ശുചീകരണം ശ്രമദാനമായി നടത്തിയത്. ശുചീകരണത്തിന് പഞ്ചായത്ത് അംഗം കെ പ്രിയേഷ്, വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങളായ എം ഗൗരി, പി പി കുഞ്ഞിരാമൻ, ആശാ വർക്കർ സജിന, കെ വി ശങ്കരൻ, തൊഴിലുറപ്പ് മേറ്റ് സീത, എം ശോഭ തുടങ്ങിയവർ നേതൃത്വം നൽകി.





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്