മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

നാറാത്ത് ഗ്രാമപഞ്ചായത്ത് തല വായനകളരി പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ ഉൽഘാടനം ചെയ്തു

നാറാത്ത് : വായന ദിനത്തോടനുബന്ധിച്ച് കുടുംബശ്രി ജില്ലമിഷൻ സംഘടിക്കുന്ന വായന കളരി ജില്ലതല ക്വിസ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കുന്നതിനു വേണ്ടി നടത്തിയ ക്വിസ് മത്സരത്തിൽ അഭിരാം ഒന്നാം സ്ഥാനവും, രോഹിത്ത് സുരേഷ് രണ്ടാം സ്ഥാനവും നേടി. വാർഡ് തലമത്സത്തിനുശേഷം നടത്തിയ പഞ്ചായത്ത് തല വായനകളരി പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ ഉൽഘാടനം ചെയ്തു.

കുടുംബശ്രീ CDS ചെയർ പേഴ്സൺ ഷീജ സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഗിരിജ അദ്ധ്യക്ഷതയും വഹിച്ചു.ബാലസഭ ജില്ല. റിസോഴ്സ് പേഴ്സൺ സി. വിനോദ് വിഷയാവതരണം നടത്തി. സാമൂഹ്യ ഉപസമിതി കൺവനർ കെ വിദ്യ, CDS വൈസ് ചെയർ പേഴ്സൺ സിന്ധു എന്നിവർ ആശംസയും , ബാലപഞ്ചായത്ത് പ്രസിഡണ്ട് രോഹിത് സുരേഷ് നന്ദിയും രേഖപെടുത്തി

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്