മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 

പട്ടികജാതി കോളനി നിവാസികളോടുള്ള അവഗണന പഞ്ചായത്ത്‌ ഭരണ സമിതി യോഗം മുസ്‌ലിം ലീഗ് അംഗം ബഹിഷ്കരിച്ചു.





ചിറക്കൽ ഗ്രാമപ്പഞ്ചായത്ത് വാർഡ് 7 ൽ ഉൾപ്പെടുന്ന പഴയറോഡ് പ്രദേശം 25 ഓളം വരുന്ന പട്ടികജാതി കുടുംബങ്ങൾ അധിവസിക്കുന്ന പ്രധാന പ്രദേശമാണ് കൂടാതെ ഈ വിഭാഗക്കാരുടെ പ്രധാന ആരാധന ക്ഷേത്രമായ പരപ്പിൽ ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നതും പ്രദേശത്താണ്. ഈ പ്രദേശത്തെ താമസക്കാരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ ക്ഷേത്ര ആരാധനയ്‌ക്കും, കാട്ടാമ്പള്ളി, പുതിയതെരു, കുന്നുംകൈ തുടങ്ങിയ പ്രദേശങ്ങളിലേക്കും മറ്റും ഉപയോഗിക്കുന്ന പ്രധാന റോഡാണ് ബാലൻകിണറിൽ നിന്നാരംഭിച്ച് കാട്ടാമ്പള്ളി അക്‌ബർ റോഡിൽ അവസാനിക്കുന്ന പഴയറോഡ്. ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെറുവാഹനങ്ങൾ കടന്ന് പോകുന്നതിന് പോലും ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. ഗ്രാമപഞ്ചായത്തിന് ലഭിക്കുന്ന ആസൂത്രണ ഫണ്ടിൽ നിന്നും പട്ടികജാതി പശ്ചാത്തല മേഖലയിലെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് പുനരുദ്ധാരണം ചെയ്യണമെന്നും, ഈ പ്രദേശത്തെ മുതിർന്നവർക്കും, വിദ്യാർത്ഥികൾക്കും മറ്റുമായി സുഖമമായി നടന്നുപോകുന്നതിനും യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി പ്രസ്തുത പഴയ റോഡ് പുനരുദ്ധാരണം ചെയ്യണമെന്നും  

ചിറക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് 6 ൽ ഉൾപ്പെടുന്നതും പ്രധാനമായും 400 ൽ അധികം പട്ടികജാതി കുടുംബാംഗങ്ങൾ താമസിച്ച് വരുന്ന പട്ടികജാതി കോളനിയാണ് കാട്ടാമ്പള്ളി രാഘവ നഗർ. ഈ പ്രദേശത്തെ കുടിവെള്ള ലഭ്യതക്ക് ശാശ്വത പരിഹാരം എന്നത് ദിവാസ്വപ്നമാണ്‌. നിലവിൽ കാട്ടാമ്പള്ളി രാഘവനഗർ കോളനിയിലേക്ക് കുടിവെള്ളം ഒരുപരിധിവരെ ലഭ്യമാക്കുന്നത് പഴയറോഡ് വർഷങ്ങൾ മുൻപ് നിർമ്മാണം പൂർത്തീകരിച്ചതും വാട്ടർ അതോറിറ്റിയുടെ കൈവശമുള്ള കിണറിൽ നിന്നും മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് രാഘവ നഗർ കോളനിയിൽ സ്ഥാപിച്ച വാട്ടർ ടാങ്കിൽ വെള്ളം പമ്പ് ചെയ്താണ്. എന്നാൽ കുറച്ച് കാലങ്ങളായി മെയിൻ റോഡിൽ നിന്നും മറ്റുമായി അയ്യങ്കാളി റോഡിനോട് ചേർന്ന് നിർമ്മിച്ച ഓവുചാലിലൂടെ മലിനജലം (മഴക്കാലത്ത് ഉൾപ്പെടെ) ഒഴുകിവന്ന് കിണറിനോട് ചേർന്നുള്ള പ്രദേശത്ത് കെട്ടിക്കിടന്ന് ഈ കുടിവെള്ള കിണറിലേക്ക് ഊർന്നിറങ്ങുകയാണ്. ഇത് കോളനിയിലേക്കുള്ള കുടിവെള്ള വിതരണത്തിന് ഭീഷണിയായിരിക്കുകയാണ്. ആയതിനാൽ അയ്യൻ‌കാളി റോഡിനോട് ചേർന്ന് നിർമ്മിച്ച ഓവുചാലിൻറെ നീളം കൂട്ടി പരപ്പിൽ വയൽ വഴി കാട്ടാമ്പള്ളി പുഴയിലേക്ക് മലിനജലം ഉൾപ്പെടെ ഒഴുക്കി വിടാനുള്ള പദ്ധതി ആസൂത്രണം ചെയ്യണമെന്നും. ആയത് ചിറക്കൽ ഗ്രാമപഞ്ചായത്ത് പട്ടികജാതി വിഭാഗ വികസന ഫണ്ടിലെ സേവന മേഖലയിൽ ഉൾപ്പെടുത്തി പദ്ധതി പ്രവർത്തനം നടത്തണമെന്നും 7 വാർഡ് മെമ്പർ ആവശ്യപ്പെട്ടിട്ടും പൂർണ്ണമായി അവഗണന മാത്രം നൽകുകയാണ്, ഇതിൽ പ്രതിഷേധിച്ച്കൊണ്ട് ഭരണസമിതി യോഗം ബഹിഷ്കരിക്കുകയും ഈ നടപടി ചോദ്യം ചെയ്യുകയും ചെയ്തിരിക്കുകയാണ് മെമ്പർ ഹസ്‌നാഫ് കാട്ടാമ്പള്ളി. തെറ്റായ നടപടി തിരുത്തുന്നതുവരെ ഇടപെടലുകൾ നടത്തുമെന്ന് ഹസ്നാഫ് കാട്ടാമ്പള്ളി പറഞ്ഞു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്