മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം


ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയി; കണ്ണൂരില്‍ അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കണ്ണൂര്‍: ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയ സംഭവത്തിൽ ധർമ്മശാല കെഎപി ക്യാമ്പിലെ അഞ്ച് കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ. കാറിടിച്ച് ബൈക്ക് യാത്രക്കാർ റോഡിൽ വീണ് കിടന്നെങ്കിലും കാർ നിർത്താതെ പോകുകയായിരുന്നു. കഴിഞ്ഞ മെയ് 30ന് രാത്രി 7.30 നാണ് സംഭവം. എൻ കെ രമേശൻ, ടി ആർ പ്രജീഷ്, കെ സന്ദീപ്, പി കെ സായൂജ്, ശ്യാം കൃഷ്ണൻ എന്നിവരെയാണ് സർവ്വീസിൽ നിന്ന് സസ്പെൻറ് ചെയ്തത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്