മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കാട്ടാമ്പള്ളി ഗവ:യു .പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

കാട്ടാമ്പള്ളി ഗവ:യു .പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി കവിയും, പ്രഭാഷകനും, സിനിമാ പ്രവർത്തകനുമായ ശ്രീ.രാജേഷ് വാര്യർ ഉദ്ഘാടനംചെയ്തു. നിങ്ങൾ ഇന്ന് എത്ര സമയം വായിച്ചു എന്നു തുടങ്ങിയ ഉദ്ഘാടന പ്രഭാഷണം വായനയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ ഏറെ സഹായകമായി. എസ്.എം.സി .ചെയർമാൻ ശ്രീ.ഷാജി സി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സജിത് എ.കെ, കൺവീനർ സുമ.ഇ.പി, സ്റ്റാഫ് സിക്രട്ടരി രജനി ബേബി.എം ആർ, എസ് ആർ ജി കൺവീനർ ദീപ സി.കെ., സീനിയർ അസിസ്റ്റന്റ് പ്രീത തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്നവതരിപ്പിച്ച അക്ഷര ഗാനവും, പുസ്തക തോണി പുസ്തക പ്രദർശനവും നടന്നു.






0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്