കൊളച്ചേരി വില്ലേജ് ഓഫീസ് പ്രവേശന കവാടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം റവന്യൂ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നിവക്ക് ഇമെയിൽ സന്ദേശം അയച്ചു
കൊളച്ചേരി വില്ലേജ് ഓഫീസ് പ്രവേശന കവാടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ. രാജൻ സ്ഥലം MLA കൂടിയായ തദ്ദേശ സ്വയംഭരണ വകുപ്പ് ശ്രീ എം.വി ഗോവിന്ദൻ മാസ്റ്റർ എന്നിവർക്ക് ഇമെയിൽ സന്ദേശം അയച്ചു. ചവിട്ട് പടികൾ, റാമ്പ് സൗകര്യങ്ങൾ ഒന്നും ഒരുക്കിയിട്ടില്ല
ഓഫീസ് ചുമരിന് തൊട്ടുള്ള കരിങ്കൽ തൂണ് കാട് മൂടി കിടക്കുകയാണ് തൊട്ടടുത്ത മതിലിൽ നിന്ന് 2 മീറ്ററിൽ അധികമുള്ള സ്ഥലം ഉപയോഗപെടുത്തി കരിങ്കൽ തൂൺ ഒഴിവാക്കി നല്ല രീതിയിൽ പ്രവേശന കവാടം ഒരുക്കാൻ കഴിയും. ഓഫീസിന് പിറകിലുളള സ്ഥലം പ്രയോജനപെടുത്തി കോൺഫറൻസ് ഹാൾ നിർമ്മിക്കാവുന്നതുമാണ് അധികാരികളുടെ അടിയന്തിര ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്.

Post a Comment