അഗ്നി രക്ഷാ ബോധവല്‍ക്കരണ ക്ലാസും SSLC, +2 ഉന്നത വിജയികൾക്കുള്ള അനുമോദനവും നടത്തി
മാതോടം കൂട്ടായ്മയുടെയും കണ്ണൂർ ഫയർ സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ അഗ്നി രക്ഷാ ബോധവല്‍ക്കരണ ക്ലാസും SSLC, +2 ഉന്നത വിജയികൾക്കുള്ള അനുമോദനവും നാറാത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ കെ പി ഷീബയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉത്ഘാടനം ചെയ്തു. യൂത്ത് കോർഡിനേറ്റർ ജംഷീർ കെ വി, കെ പി രമേമശൻ,രജിത്ത് കെ,രൂപേഷ് തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ SSLC,+2 ഉന്നത വിജയികളെയും വിവിധ പരീക്ഷകളിൽ റാങ്ക് നേടിയവരെയും അനുമോദിച്ചു. തുടർന്ന് കണ്ണൂർ ഫയർ സ്റ്റേഷൻ ASTO ജി മനോജ് കുമാർ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഫയർ &റസ്ക്യൂ ഉദ്യോഗസ്ഥർ, ഡിഫന്റ്സ് ഫോഴ്സ് വളണ്ടിയർമാർ തുടങ്ങിയവർ സന്നിതരായിരുന്നു. പരിപാടിയിൽ ക്ലബ്ബ് പ്രസിഡണ്ട് കെ സുജേഷ് സ്വാഗതവും ക്ലബ്ബ് സെക്രട്ടറി കെ പ്രവീഷ് നന്ദിയും പറഞ്ഞു.

Post a Comment