കണ്ണാടിപ്പറമ്പ്: ഇന്നലെ രാത്രി 11 മണിക്കുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാലോട്ട് മീത്തലെ പുരയിൽ കാർത്യാ യണി എന്നവരുടെ വീടിനുമുകളിൽ അടുത്ത പറമ്പിലുണ്ടായിരുന്ന കവുങ്ങ് പൊട്ടിവീണ് മേൽകുര തകർന്നു വീണു. വൻ നാശനഷ്ടം.കാർത്യായനി അമ്മ നിസ്സാര പരിക്കുകളോടെ അത്ഭുകരമായി രക്ഷപെട്ടു. വിവരറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡൻ്റും നാട്ടുകാരും ചേർന്ന് അടിയന്തിര രക്ഷപ്രവർത്തനം നടത്തി താത്കാലികമായി ഷീറ്റ് കൊണ്ടുവന്നു മേൽകുര കവർ ചെയ്തു വളരെവൈകിയും സാഹസികമായി രക്ഷാ പ്രവർത്തനം നടത്തുന്നതിൽ കിരൺ എം. സി,പ്രശാന്തൻ, പാറക്കണ്ടി,വിനീത്, സദാനന്ദൻ, ഗണേശൻ സൗരവ്, ആകാശ് ,, സുരേഷ്, ധനേഷ്, അജയ്, ലികേഷ്,ലിനേഷ് തുടങ്ങിയവർ പങ്കെടുത്തു രാത്രി 1.30 ഓടുകൂടി താത് കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു . വളരെ വൈകിയും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവൻ പ്രവർത്തകരെയും നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ അഭിനന്ദിച്ചു

Post a Comment