മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം





പ്രണയം നിരസിച്ചതിന് കുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവാവിനെ തള്ളിയിട്ട് രക്ഷപ്പെട്ട് 14കാരി

പ്രണയം നിരസിച്ചതിന്റെ വിരോധത്തിൽ 14-കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച 22-കാരൻ അറസ്റ്റിൽ. കുത്താൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി യുവാവിനെ തള്ളിയിട്ടതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പെരിന്തൽമണ്ണ മണ്ണാർമല പച്ചീരി വീട്ടിൽ ജിനേഷി (22)നെ പോലീസ് അറസ്റ്റുചെയ്തു.

രാവിലെ വീട്ടിൽ നിന്ന് ബാഗിൽ കത്തിയുമായി ഇയാൾ ആനമങ്ങാട് എത്തിയ ഇയാള്‍ ട്യൂഷൻ സെന്ററിന്റെ സമീപത്തുവെച്ച് കുട്ടിയെ തടഞ്ഞുനിർത്തി കുത്താൻ ശ്രമിക്കുകയാണ് ഉണ്ടായത്. ഉടനെ കുട്ടി യുവാവിനെ തള്ളിയിട്ടു. വീഴ്ച്ചയിൽ കത്തി തെറിച്ചുപോയി. പിന്നീട് പെൺകുട്ടി ബഹളം വച്ച് ആളുകളെ കൂട്ടി. ആളുകൾ എത്തുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വാഹനത്തിൽ തട്ടി വീണ് കൈക്ക് പരിക്കേറ്റു. തുടർന്ന്, പോലീസെത്തി ജിനേഷിനെ കസ്റ്റഡിയിലെടുത്തു.








0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്