മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മങ്കിപോക്സ്: സംസ്ഥാനത്ത് 2 പേർ നിരീക്ഷണത്തിൽ

മങ്കിപോക്സ്: സംസ്ഥാനത്ത് 2 പേർ നിരീക്ഷണത്തിൽ

കോട്ടയം: മങ്കിപോക്സ് ബാധിച്ച കൊല്ലം സ്വദേശിക്കൊപ്പം യാത്ര ചെയ്ത കോട്ടയം ജില്ലയിലെ രണ്ട് പേർ നിരീക്ഷണത്തിൽ. ഇവരെ ജില്ലാ മെഡിക്കൽ ഓഫീസ് 21 ദിവസത്തേക്ക് ഹോം ക്വാറന്‍റൈൻ ഏർപ്പെടുത്തി. ഇവർക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡിഎംഒ ഡോ എൻ.പ്രിയ അറിയിച്ചു. ഈ മാസം 9ന് അബുദാബിയിൽ നിന്ന് മടങ്ങിയെത്തിയ കൊല്ലം സ്വദേശിക്കാണ് ഇന്നലെ മങ്കിപോക്സ് സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്