മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കൊളച്ചേരി പാടിയിൽ കയരളംമൊട്ടായിൽ മാലിന്യം തള്ളാനെത്തിയ ലോറി പിടികൂടി; 2 പേർക്കെതിരെ കേ

കൊളച്ചേരി പാടിയിൽ കയരളംമൊട്ടായിൽ മാലിന്യം തള്ളാനെത്തിയ ലോറി പിടികൂടി; 2 പേർക്കെതിരെ കേ

മയ്യിൽ : കൊളച്ചേരി പാടിയിൽ കയരളംമൊട്ട റോഡിൽ മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ പിടികൂടി. നാലാംപീടിക സ്വദേശികളായ അബ്‌ദുൽ നാസർ (20), അബ്ദു (60) എന്നിവർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച പകൽ ഒന്നരയോടെയാണ് സംഭവം. മറ്റു സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച വീട്ടുവളപ്പിലെയും കട മുറികളിലെയും മാലിന്യവുമായാണ് ലോറിയെത്തിയത്. വഴിയരികിലെ ജലാശയത്തിൽ മാലിന്യം തള്ളുന്നത് കണ്ട നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. ആളൊഴിഞ്ഞ ഈ പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവാണ്. സംഭവം വ്യാപകമായതോടെ പ്രദേശം മാലിന്യകൂമ്പാരമായി. മഴക്കാലത്ത് മലിനജലം ഒഴുകി സമീപവാസികൾ ദുരിതത്തിലാണ്. 

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മയ്യിൽ പോലീസ് സ്ഥലത്തെത്തി വഴിയിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്