കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസാചരണത്തിന് കർക്കിടക സംക്രമനാളായ ശനിയാഴ്ച വൈകുന്നേരം 5.45ന് മേൽശാന്തി ഇ.എൻ.നാരായണൻ നമ്പൂതിരി നിലവിളക്ക് തെളിയിച്ച് സമാരംഭം കുറിച്ചു.എല്ലാ ദിവസവും വൈകുന്നേരം 5.45 മുതൽ പാരായണം നടക്കും.ഞായറാഴ്ച രാവിലെ 9.30 മുതൽ 4.30 വരെ ക്ഷേത്രം ഓഡിറ്റോറിയത്തിൽ രാജേഷ് നാദാപുരം, ആചാര്യ ഗോപാലകൃഷ്ണവൈദിക് എന്നിവരുടെ നേതൃത്വത്തിൽ രാമായണജ്ഞാനയജ്ഞം നടക്കും.ക്ഷേത്രസന്നിധിയിൽ രാമായണ പാരായണം നടത്താൻ താത്പര്യമുള്ളവർ 9446657933, 9846811217 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്

Post a Comment