മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

സാമൂഹ്യപ്രവർത്തകനും, കർഷകനുമായ എം.കെ രാമുണ്ണിമാസ്റ്റർ നമ്മളെ വിട്ടു പിരിഞ്ഞിട്ട് പതിനൊന്ന് വർഷം തികയുകയാണ്

കൊളച്ചേരിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും , അധ്യാപകനും ( കമ്പിൽ മാപ്പിള ഹൈസ്കൂൾ ) സാമൂഹ്യപ്രവർത്തകനും, കർഷകനുമായ എം.കെ രാമുണ്ണിമാസ്റ്റർ നമ്മളെ വിട്ടു പിരിഞ്ഞിട്ട് 12 - 07 -2022- ലേക്ക് പതിനൊന്ന് വർഷം തികയുകയാണ്.  കൊളച്ചേരി പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് മുൻകൈയെടുത്തിരുന്നു അദ്ദേഹം. തൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിലും സാമൂഹ്യപ്രവർത്തനത്തിനിടയിലും അധ്യാപകനായിരുന്ന അദ്ദേഹം സ്വന്തമായി ഒരു വീട് ഉണ്ടാക്കുന്ന കാര്യത്തിൽ ശ്രദ്ധിച്ചിരുന്നില്ല. വീടില്ലാത്ത പാവപ്പെട്ടവർക്കുള്ള സ: എം .എൻ ഗോവിന്ദൻ നായരുടെ ലക്ഷംവീട് പദ്ധതി കൊളച്ചേരി പഞ്ചായത്തിൽ ലക്ഷ്യത്തിലെത്തിക്കാൻ സഖാവ് ഇ. കുഞ്ഞിരാമൻ നായരുടെ കൂടെ സ്തുത്യർഹം പ്രവർത്തിച്ച വ്യക്തിയായിരുന്നു രാമുണ്ണി മാസ്റ്റർ .  വർഷങ്ങൾക്കു മുമ്പ് തന്നെ ഞങ്ങളും കൃഷിയിലേക്ക് എന്ന ആശയം സ്കൂൾതലത്തിലും ഗ്രാമപ്രദേശത്തും എത്തിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. മികച്ച കർഷകനായ അദേഹം കൊളച്ചേരി പഞ്ചായത്തിൽ കർഷകശ്രീ അവാർഡിന് അർഹനായിട്ടുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്