മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഐസിഎസ്ഇ പത്താം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും

ഐസിഎസ്ഇ പത്താം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് 5 മണിക്ക് ഫലം പ്രഖ്യാപിക്കും. അന്തിമ സ്കോറിൽ ആദ്യ രണ്ട് സെമസ്റ്ററുകൾക്കും തുല്യ വെയ്റ്റേജ് ആയിരിക്കുമെന്ന് ഐ.സി.എസ്.ഇ ബോർഡ് സെക്രട്ടറി അറിയിച്ചു. ഏതെങ്കിലും ഒരു സെമസ്റ്ററിൽ പരീക്ഷ എഴുതിയില്ലെങ്കിൽ, അവരെ ആബ്സെന്റ് ആയി കണ്ട്, ഫലം പ്രസിദ്ധീകരിക്കില്ല. https://www.cisce.org/ എന്ന സൈറ്റിൽ ഫലങ്ങൾ ലഭ്യമാകും. പരീക്ഷാഫലം വൈകുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർവിദ്യാഭ്യാസത്തിനുള്ള സാധ്യത കുറയുന്നുവെന്ന് വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്