മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി,വീട്ടുകാരും അധ്യാപകരും മുൾ മുനയിലായത് മണിക്കൂറുകളോളം,ഒടുവില്‍ കാമുകനൊപ്പം  പിടിയിലായത് തീയേറ്ററില്‍ നിന്ന്

കണ്ണൂര്‍: സ്‌കൂളിലേക്ക് രാവിലെ വീട്ടില്‍ നിന്നും വാനില്‍ പുറപ്പെട്ട പതിനൊന്നുകാരിയെ കാണാനില്ല. ഒടുവില്‍ കണ്ടെത്തിയത് കാമുകനൊപ്പം തിയറ്ററില്‍.

കണ്ണൂര്‍ സിറ്റി സ്‌റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇന്നു രാവിലെ മുതല്‍ കാണാതായത്. മണിക്കൂറുകളോളം അധ്യാപകരും കണ്ണൂര്‍ സിറ്റി പോലീസും നടത്തിയ തെരച്ചിലിലാണ് കണ്ണൂരിലെ തിയേറ്ററില്‍ നിന്ന് കാമുകനൊപ്പം കണ്ടെത്തിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ 16 കാരനൊപ്പമാണ് വിദ്യാര്‍ഥിനി പോയത്. താന്‍ സ്വന്തമായി വളര്‍ത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കാമുകിയെ തപ്പി പതിനാറുകാരന്‍ കണ്ണൂരിലെത്തിയത്. തിങ്കളാഴ്ച രാത്രി വിദ്യാര്‍ഥിനി ക്ലാസിലെ മേല്‍നോട്ടമുള്ള അധ്യാപികയ്ക്ക് പനിയാണ് നാളെ ലീവായിരിക്കുമെന്ന് മെസേജ് അയച്ചിരുന്നു. എന്നാല്‍, രാവിലെ വിദ്യാര്‍ഥിനി സാധാരണ സ്‌കൂളില്‍ പോകുന്നതുപോലെ വീട്ടില്‍ നിന്ന് ഇറങ്ങി. സ്‌കൂളിന്റെ മുന്നില്‍ കാത്തുനിന്ന 16 കാരനൊപ്പം യാത്ര തിരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്