കഴിഞ്ഞ കുറച്ചു ദിവസം മുൻപ് നാറാത്ത് വാർത്ത കൊടുത്ത വാർത്തകൾ ഫലം കണ്ടു. റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് നാറാത്ത് വാർത്ത പുറത്ത് വിട്ട വാർത്തയാണ് ഫലം കണ്ടത്. കൊളച്ചേരി പഞ്ചായത്ത് ഓഫീസിന് മുൻപിലെ റോഡിൽ കുഴി ഉണ്ടായതും നാറാത്ത് ആലിക്കീഴിലെ റോഡിലെ കുഴിയെ കുറിച്ചും കുറച്ചു ദിവസം മുമ്പ് നാറാത്ത് വാർത്ത റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. നാറാത്തിന്റെ പൊതു പ്രവർത്തകരുടെ ഇടപെടൽ മൂലം PWD റോഡിലെ കുഴികൾ നികത്തി. ബൈക്ക് യാത്രക്കാർക്ക് ഏറെ അപകടകരമായ കുഴികളായിരുന്നു ഇത്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാർ കുഴിയിൽ വീഴുകയും അപകടം ഉണ്ടാവുകയും ചെയ്തിരുന്നു.

Post a Comment