മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ ഹൈസ്കൂൾ പ്രധാനധ്യാപകനായിരുന്ന മനോജ് മാസ്റ്റർ മരണപ്പെട്ടു.

കണ്ണാടിപ്പറമ്പ ഹൈസ്കൂൾ പ്രധാനധ്യാപകനായിരുന്ന മനോജ് മാസ്റ്റർ മരണപ്പെട്ടു.

കെ.എസ്.ടി.എ യുടെ മുൻ സബ് ജില്ല വൈസ് പ്രസിഡൻ്റും, കണ്ണാടിപ്പറമ്പ ഹൈസ്കൂൾ പ്രധാനധ്യാപകനു മായിരുന്ന സ:പി.പി.മനോജ് മാഷ് ഇന്ന് വൈകുന്നേരം 5 മണിക്ക് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. എ.കെ.ജി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രാവിലെ 11 മണിക്ക് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ച് 31നാണ് മാഷ് റിട്ടയർ ചെയ്തത്. ദീർഘകാലം സയൻസ് ക്ലബ്ബ് സംസ്ഥാന ജോ. സെക്രട്ടറിയായിരുന്നു അദ്ദേഹം. പാഠ്യപദ്ധതി പരിഷക് രണപ്രവർത്തനങ്ങളിൽ ആദ്യ കാലം മുതൽ സജീവമായിരുന്ന മാഷ് സംസ്ഥാന റിസോഴ്സ് പേഴ്സണായും ദീർഘകാലം പ്രവർത്തിച്ചു. രസതന്ത്രത്തിൻ്റെ കോർ എസ്ആർ ജി ഗ്രൂപ്പിലും സജീവമായിരുന്നു.

ഭാര്യ: ലേഖ

മക്കൾ: അജയ്, അഞ്ജു

ശവസംസ്കാരം നാളെ നടക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്