മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

 സാക്ഷരതാ മിഷൻ, ചിറക്കൽ ഗ്രാമ പഞ്ചായത്ത്, കാട്ടാമ്പള്ളി തുടർ വിദ്യാകേന്ദ്രം വയനാ പക്ഷാചരണം നടത്തി 





ചിറക്കൽ;

സാക്ഷരതാ മിഷൻ, ചിറക്കൽ ഗ്രാമ പഞ്ചായത്ത്, കാട്ടാമ്പള്ളി തുടർ വിദ്യാകേന്ദ്രം വയനാ പക്ഷാചരണം നടത്തി :ചിറക്കൽ പഞ്ചായത്ത്, സാക്ഷരതാ മിഷൻ, കാട്ടാമ്പള്ളി തുടർ വിദ്യാകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണം നടന്നു. വായനാ പ്രതിജ്ഞ, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി 'ശ്രുതി പരിപാടികൾ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റഗ് കമ്മറ്റി ചെയർമാൻ ശ്രീമതി. കെ.വത്സല വയനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി. ടി.കെ.മോളി, മെമ്പർമാരായ ശ്രീ.പി.പ്രസാദ്,ശ്രീ.ടി.എം സുരേന്ദ്രൻ, ശ്രീമതി .സുജീറ, സാക്ഷരതാ മിഷൻ കോഡിനേറ്റർ ശ്രീമതി ഷീമ.പി., സജിത് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.പ്രേരക് ശ്രീമതി നിർമ്മല കെ സ്വാഗതവും, സാക്ഷരതാ സമിതി അംഗം ശ്രീ.എ.പ്രദീപൻ നന്ദിയും പ്രകാശിപ്പിച്ചു.ക്വിസ് മാസ്റ്റർമാരായി ശ്രീമതി സിന്ധു.എ, ശ്രീ.അർജുൻ മാസ്റ്റർ എന്നിവർ പ്രവർത്തിച്ചു. മത്സര വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പി.ശ്രുതി സമ്മാനങ്ങൾ വിതരണം ചെയ്തു..

വിജയികൾ


യു.പി വിഭാഗം


1-നന്ദന' കെ.വി

2 - ആദിനാഥ് അജേഷ്



ഹൈസ്കൂൾ വിഭാഗം


1- തന്മയ .കെ

2. വിധുലേഖ എ



ഹയർ സെക്കന്ററി വിഭാഗം


1 നേഹ നഫീസ സി

2 നേഹ .കെ .പി


പൊതു വിഭാഗം


1. ശ്രീ.സജീവൻ, ചിറക്കൽ

2. ശ്രീമതി.ഉഷ.ഇ.എസ്.


0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്