കണ്ണാടിപ്പറമ്പ്: ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസാചരണം ശനിയാഴ്ച കർക്കിടക സംക്രമ നാളിൽ ആരംഭിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം 5.45 മുതൽ രാമായണ പാരായണം നടക്കും. 17 ന് ഞായറാഴ്ച കർക്കിടകം ഒന്നാം ദിവസം ദേവസ്വം ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ജ്യോതിർഗമയ സനാതനധർമ്മ പഠനവേദിയുടെ ആഭിമുഖ്യത്തിൽ രാമായണ ജ്ഞാന യജ്ഞം നടക്കും. രാജേഷ് നാദാപുരം, ആചാര്യ ഗോപാലകൃഷ്ണ വൈദിക് എന്നിവർ ആചാര്യന്മാരാണ്. ജ്ഞാന യജ്ഞത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ക്ഷേത്ര സന്നിധിയിൽ രാമായണ പാരായണം നടത്താൻ താൽപര്യപ്പെടുന്നവർ 944 6657933,9846811217 എന്നീ നമ്പറുകളിൽ വിളിക്കുക.

Post a Comment