മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കേരള കർഷക സംഘം സ്വാഗതസംഘം രൂപീകരണ യോഗം

ജന്മിത്വത്തിനും നാടുവാഴി മാടമ്പികൾക്കുമെതിരെ പൊരുതി കേരളീയരെ മണ്ണിനുടമയാക്കിയ കേരള കർഷകസംഘത്തിന്റെ സംസ്ഥാന സമ്മേളനം ഡിസംബറിൽ കോട്ടയത്തുവെച്ച് ചേരുകയാണ്. അതിന് മുന്നോടിയായി കർഷക സംഘത്തിന്റെ മയ്യിൽ ഏരിയാ സമ്മേളനം 2022 ആഗസ്റ്റ് 20,21 തീയതികളിൽ നാറാത്ത് വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. പ്രസ്തുത സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരണ യോഗം മേൽചേർത്ത പ്രകാരം നടക്കുകയാണ്.

സ്വാഗതസംഘം രൂപീകരണ യോഗം 2022 ജൂലായ് 15 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് നാറാത്ത് മുച്ചിലോട്ട് കാവിന് സമീപമുള്ള സ: ചടയൻ സെന്ററിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്