മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് ടൈം

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവീകരണ പ്രവർത്തികളുടെ സമർപ്പണവും തിരുനാൾ പിറന്നാളാഘോഷവും

കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിൽ നടത്തിയ ഒന്നാം ഘട്ട നവീകരണ പ്രവർത്തികളുടെ സമർപ്പണ ചടങ്ങുകളും തിരുനാൾ പിറന്നാൾ ആഘോഷവും  ആരംഭിച്ചു.ക്ഷേത്രം തന്ത്രി കുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ തിങ്കളാഴ്ച വിശേഷാൽ ശുദ്ധിക്രിയകളും പൂജകളും ചൊവ്വാഴ്ച രാവിലെ മുതൽ ചതു: ശുദ്ധി, ധാര, നവകം, പഞ്ചഗവ്യം, പഞ്ചകം തുടങ്ങിയ ബിംബ ശുദ്ധി ക്രിയകൾ തുടർന്ന് ഉച്ച: പൂജ, ശിവക്ഷേത്രത്തിൽ ശ്രീഭൂതബലി എന്നിവ നടന്നു. തിരുനാൾ പിറന്നാൾ ദിനമായ നാളെ ബുധനാഴ്ച രാവിലെ 5.30ന് ഗണപതി ഹോമം, തുടർന്ന് ഉഷഃപൂജ, ശാസ്താ ക്ഷേത്രത്തിൽ വലിയ ബലിക്കല്ലിൻ്റെ പ്രതിഷ്ഠ ,ശ്രീഭൂതബലി, ഉച്ച: പൂജ തുടർന്ന് വടക്കേ കാവിൽ ശുദ്ധി, പൂജ എന്നിവ നടക്കും.രാവിലെ 11ന് ക്ഷേത്രക്കുളത്തെ ക്കുറിച്ച് ദേവഹിതം അറിയുന്നതിലേക്കായി കരിങ്കയം വിജയൻ ജോത്സ്യരുടെ കാർമികത്വത്തിൽ ദേവപ്രശ്നം ഉണ്ടായിരിക്കും.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്