മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ക്ലബ്ബുകളുടെ ഉദ്ഘാടനവും ചാന്ദ്രദിന പരിപാടികളും സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ:

ക്ലബ്ബുകളുടെ ഉദ്ഘാടനവും ചാന്ദ്രദിന പരിപാടികളും സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ:

ദേശസേവ യു.പി.സ്കൂളിലെ ഈ വർഷത്തെ വിവിധ ശാസ്ത്ര ക്ലബ്ബുകളുടെയും ജനാധിപത്യ വേദിയുടെയും ഉദ്ഘാടനം മാസ്റ്റർ ട്രെയിനർ(കൈറ്റ് , കണ്ണൂർ) എ.സിന്ധു ടീച്ചർ നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ഇ.ജെ. സുനിത അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ.ജി കൺവീനർ വി.കെ. സുനിത, കെ.പ്രേമാവതി, സി.ശ്രീജ, എ.ബിന്ദു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. മുഹ്സിന മുനീർ സ്വാഗതവും വൈഷ്ണ. ആർ നന്ദിയും രേഖപ്പെടുത്തി.

ചാന്ദ്രദിനത്തോടനുബന്ധിച്ച് നീൽ ആംസ്ട്രോങ്ങുമായുള്ള അഭിമുഖം, ചാന്ദ്രദിന പ്രശ്നോത്തരി, റോക്കറ്റ് നിർമാണ മത്സരം, ചാന്ദ്രദിന പതിപ്പ് പ്രകാശനം എന്നീ വ്യത്യസ്തങ്ങളായ പരിപാടികൾ സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്